ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം കോവിഡ് മരണം

By News Desk, Malabar News
covid vaccination

വെല്ലിങ്ടൺ: ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം കോവിഡ് മരണം റിപ്പോർട് ചെയ്‌തു. ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വർഷത്തെ ആദ്യ മരണം റിപ്പോർട് ചെയ്‌തത്‌.

ഒരു വയോധികയാണ് മരണപ്പെട്ടത്. ഓക്ക്‌ലൻഡ് ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു മരണം. ഇതുവരെ ആകെ 27 പേരാണ് കോവിഡ് ബാധിച്ച് ന്യൂസീലൻഡിൽ മരണപ്പെട്ടത്. 782 കേസുകൾ ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌തു. 6 മാസക്കാലമായി ഒരു കോവിഡ് കേസ് പോലും ന്യൂസീലൻഡിൽ റിപ്പോർട് ചെയ്‌തിരുന്നില്ല.

കോവിഡ് ഡെൽറ്റ വകഭേദമാണ് ഇപ്പോൾ ന്യൂസീലൻഡിൽ പടരുന്നത്. ഓക്ക്‌ലൻഡിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട് ചെയ്‌തിരിക്കുന്നത്. പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതോടെ രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്.

Kerala News: നടിയെ ആക്രമിച്ച കേസ്; നാദിർഷയുടെ സാക്ഷി വിസ്‌താരം തിങ്കളാഴ്‌ചയും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE