കറാച്ചിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; 6പേര്‍ക്ക് പരിക്ക്, ഒരു മരണം
കറാച്ചി: റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു. ന്യൂ കറാച്ചിയിലെ ദുവാ ചൗക്കിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ഗ്യാസ് ചോര്‍ച്ചക്കിടെ വീട്ടുടമ...
കഞ്ചാവിനെ ഗുരുതര ലഹരികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി ‘ഐക്യരാഷ്‍ട്രസഭ’
കഞ്ചാവിന്റെ ഔഷധമൂല്യം ഔദ്യോഗികമായി അംഗീകരിച്ച് ഐക്യരാഷ്‍ട്രസഭ. കഞ്ചാവിന് വേണ്ടത്ര ഔഷധമൂല്യമില്ലെന്ന തെറ്റിധാരണ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ലോക ആരോഗ്യസംഘടന, കമ്മീഷന്‍ ഫോര്‍ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് തീരുമാനം.
ആയിരക്കണക്കിന് വര്‍ഷങ്ങളായി...
വൈറസ് വ്യാപനം തടയാന്‍ അള്‍ട്രാ വയലറ്റ് രശ്‌മികള്‍ ഫലപ്രദമെന്ന് പഠനം
കാലിഫോര്‍ണിയ: അന്തരീക്ഷ വായുവിലുള്ള കോവിഡ് വൈറസിനെ ഇല്ലാതാക്കുന്നതിന് അള്‍ട്രാവയലറ്റ് രശ്‌മികള്‍ (യുവിസി) സഹായിക്കുമെന്ന് കണ്ടെത്തല്‍. താരതമ്യേന മറ്റ് കുഴപ്പങ്ങളില്ലാത്ത അള്‍ട്രാവയലറ്റ് സി കിരണങ്ങളാകും ഇതിനായി ഉപയോഗിക്കുക. ആശുപത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങി...
ശ്രീലങ്കയില്‍ ആഞ്ഞടിച്ച് ബുറെവി; കേരളത്തില്‍ അതിജാഗ്രത തുടരുന്നു
ജാഫ്ന/കന്യാകുമാരി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ പ്രവേശിച്ച് നാശം വിതച്ചു മുന്നേറുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതിനോടകം തന്നെ...
കോവിഡ് വാക്‌സിന്റെ വന്‍തോതിലുള്ള വിതരണം റഷ്യയില്‍ അടുത്തയാഴ്‌ച തുടങ്ങാന്‍ ഉത്തരവിട്ട് പുടിന്‍
മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്‌ച തുടക്കം കുറിക്കാന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കി. വന്‍തോതിലുള്ള വാക്‌സിന്‍ വിതരണം അടുത്തയാഴ്‌ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് പുടിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഡോക്‌ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും...
ഫൈസർ വാക്‌സിന് ബ്രിട്ടന്റെ അനുമതി; ഉടൻ പുറത്തിറങ്ങും
ലണ്ടൻ: കോവിഡ് പ്രതിരോധത്തിലെ നിർണായക നാഴികക്കല്ലായ വാക്‌സിൻ ഉപയോഗത്തിൽ പുതിയ തീരുമാനവുമായി ബ്രിട്ടൻ. ഫൈസർ- ബയോഎൻടെക് വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ. കോവിഡ് വൈറസിന് എതിരെ 95 ശതമാനം ഫലപ്രദമായ...
ചൈനയുടെ ബഹിരാകാശ പേടകം ചന്ദ്രനിൽ
ബെയ്‌ജിങ്: ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചംഗ്‌അ 5 (chang'e 5) ചന്ദ്രനിൽ ഇറങ്ങി. ചന്ദ്രന്റെ ഉൽഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായി നവംബർ 24നാണ് പേടകം വിക്ഷേപിച്ചത്. ഓഷ്യൻ ഓഫ് സ്‌റ്റോം എന്ന് അറിയപ്പെടുന്ന...
ആമസോൺ വനനശീകരണം 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിൽ
ബ്രസീലിയ: ആമസോൺ മഴക്കാടുകളുടെ നശീകരണം കഴിഞ്ഞ 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിൽ എത്തിയതായി റിപ്പോർട്ട്. ആമസോണ്‍ ഉള്‍ക്കൊള്ളുന്ന ബ്രസീലിലെ ദേശീയ ബഹിരാകാശ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2019 ഓഗസ്‌റ്റ് മുതൽ 2020...









































