കോവിഡ് വാക്‌സിന്റെ വന്‍തോതിലുള്ള വിതരണം റഷ്യയില്‍ അടുത്തയാഴ്‌ച തുടങ്ങാന്‍ ഉത്തരവിട്ട് പുടിന്‍

By News Desk, Malabar News
Russia-ukraine
Ajwa Travels

മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്‌ച തുടക്കം കുറിക്കാന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കി. വന്‍തോതിലുള്ള വാക്‌സിന്‍ വിതരണം അടുത്തയാഴ്‌ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് പുടിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഡോക്‌ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും ആദ്യം വാക്‌സിന്‍ നല്‍കുക. സ്‌പുട്‌നിക് 5 വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ റഷ്യ നിര്‍മിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്‌തമാക്കി. സ്‌പുട്‌നിക് 5 വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങള്‍ തെളിയിക്കുന്നതായി റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു.

ഫൈസര്‍, ബയോടെക് എന്നിവയുടെ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം. ബ്രിട്ടനിലും അടുത്തയാഴ്‌ചയാവും കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുക. സ്‌പുട്‌നിക് 5 വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ബന്ധപ്പെട്ടവരുടെ അനുമതിയോടെ ഇന്ത്യയില്‍ ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു.

Related News: ഫൈസർ വാക്‌സിന് ബ്രിട്ടന്റെ അനുമതി; ഉടൻ പുറത്തിറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE