ആമസോൺ വനനശീകരണം 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിൽ

By News Desk, Malabar News
Amazon Deforestation
Ajwa Travels

ബ്രസീലിയ: ആമസോൺ മഴക്കാടുകളുടെ നശീകരണം കഴിഞ്ഞ 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിൽ എത്തിയതായി റിപ്പോർട്ട്. ആമസോണ്‍ ഉള്‍ക്കൊള്ളുന്ന ബ്രസീലിലെ ദേശീയ ബഹിരാകാശ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2019 ഓഗസ്‌റ്റ് മുതൽ 2020 ജൂലൈ വരെ ആകെ 11,088 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കപ്പെട്ടു. മുൻവർഷത്തേക്കാൾ 9.5 ശതമാനം വർധനവാണിത്.

2019 ജനുവരിയിൽ ജെയർ ബോൾസോനാരോ ബ്രസീൽ പ്രസിഡണ്ടായി സ്‌ഥാനമേറ്റതിന് ശേഷമാണ് മഴക്കാടുകൾ കൂടുതലായി നശിപ്പിക്കപ്പെട്ടതെന്ന് ശാസ്‌ത്രജ്‌ഞർ പറയുന്നു.ലോകത്ത് ഏറ്റവും കൂടുതൽ സസ്യവൈവിധ്യമുള്ള ആമസോൺ കാടുകളിലെ കാർഷിക, ഖനന പ്രവർത്തനങ്ങളെ ബ്രസീൽ പ്രസിഡണ്ട് പ്രോൽസാഹിപ്പിച്ചതാണ് വൻ തോതിൽ നാശമുണ്ടാക്കാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.

2020ഓടെ വനനശീകരണം 3,900 ചതുരശ്ര കിലോ മീറ്ററായി കുറക്കുക എന്നതായിരുന്നു ബ്രസീലിന്റെ ലക്ഷ്യം. എന്നാൽ, പാരിസ്‌ഥിതിക നിയമം ലംഘിക്കുന്ന കർഷകരെയും ഖനനം ചെയ്യുന്നവരെയും അറസ്‌റ്റ് ചെയ്യാനും പിഴ ചുമത്താനും അധികാരമുള്ള ഫെഡറൽ ഏജൻസികളുടെ ധനസഹായം പ്രസിഡണ്ട് വെട്ടിക്കുറച്ചത് ഈ പദ്ധതിക്ക് തിരിച്ചടിയായി.

Also Read: ശമ്പള പ്രശ്‌നത്തില്‍ പരിഹാരം; മഞ്ചേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. ഉഷ്‌ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ്. ഭൂമി നേരിടുന്ന വലിയ വെല്ലുവിളിയും ഭാവിയില്‍ വലിയ ആശങ്കയും സൃഷ്‌ടിക്കാവുന്ന ആഗോള താപനത്തിന് ഒരുപരിധിവരെ തടയിടാൻ ഈ മഴക്കാടുകൾക്ക് സാധിക്കും. അതിനാൽ, ഇവയുടെ നാശം ഒരു രാജ്യത്തെ മാത്രമല്ല ലോകത്തെ മുഴുവൻ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE