തീരദേശ പൊലീസ് പരിശോധന; മൽസ്യബന്ധന സംഘം പൊലീസ് ഓഫിസര്‍മാരെ തട്ടികൊണ്ടുപോയി
മഞ്ചേശ്വരം: കുമ്പള ഷിറിയയില്‍ ബോട്ടിലെ രേഖകള്‍ പരിശോധിക്കുന്നതിനിടെ 2 തീരദേശ പൊലീസ് ഉദ്യോഗസ്‌ഥരെ കര്‍ണാടകയില്‍ നിന്നുള്ള മൽസ്യബന്ധന സംഘം തട്ടികൊണ്ടുപോയി. ഉന്നതതല ഇടപെടല്‍ ഉണ്ടായതോടെ ഇരുവരെയും മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു.
ഇന്നലെ ഉച്ചയോടെ ഷിറിയ...
മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മാവോയിസ്‌റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎന്‍എ ഫലം...
നെല്ലിയാമ്പതിയില്‍ കൊക്കയിലേക്ക് വീണ് രണ്ടുപേരെ കാണാതായി
പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശനത്തിനെത്തിയ രണ്ടുപേരെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്കു വീണു കാണാതായി. ഇന്നലെ വൈകിട്ടു അഞ്ചരയോടെയായിരുന്നു അപകടം. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണു...
കല്യാണിക്കൊരു വീട്; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ‘താക്കോൽദാനം’ നിർവഹിച്ചു
കരുവാരക്കുണ്ട്: ആരും കൂട്ടിനില്ലാതെ കറന്റും വെളിച്ചവും ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിൽ വലിച്ച് കെട്ടിയ ഓലയും ടാർപോളിൻ ഷീറ്റും മേഞ്ഞ ഇരുട്ടറയിൽ ഏകാന്തവാസം നയിച്ചിരുന്ന, കല്യാണിയെന്ന തങ്കയുടെ വീടെന്ന സ്വപ്‌നം യഥാർഥ്യമായി.
കല്യാണിയുടെ...
തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തുന്നു
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തുന്നു. നാളെ മുതല്‍ അഞ്ച് ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലുണ്ടാവുക.
കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം...
മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ്; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്‌റ്റില്‍
കോഴിക്കോട്: അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില്‍ പണയം വച്ച് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസില്‍ നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്‌റ്റില്‍. യൂണിയന്‍ ബാങ്ക് നഗരത്തിലെ ശാഖയിലാണ് തട്ടിപ്പ് നടന്നത്.
ഫെബ്രുവരി മുതല്‍ നവംബര്‍...
പിണറായിയില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിണറായി പഞ്ചായത്തില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെയാണ് ഭീഷണിപ്പെടുത്തിയത്.
പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെയാണ് പിണറായി പൊലീസ് കേസെടുത്തിരിക്കുന്നത്....
തദ്ദേശ തിരഞ്ഞെടുപ്പ്; പലയിടത്തും ബിജെപി- യുഡിഎഫ് ബന്ധമെന്ന് ശ്രേയാംസ് കുമാര്‍
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫിന് അവിശുദ്ധ ബന്ധമുണ്ടെന്ന് എല്‍ജെഡി സംസ്‌ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ എംപി. കാലിക്കറ്റ് പ്രസ്‌ക്ളബ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംവദിക്കുകയായിരുന്നു...








































