പിണറായിയില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു

By News Desk, Malabar News
MalabarNew_lsg kannur
Ajwa Travels

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിണറായി പഞ്ചായത്തില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെയാണ് ഭീഷണിപ്പെടുത്തിയത്.

പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെയാണ് പിണറായി പൊലീസ് കേസെടുത്തിരിക്കുന്നത്. പിണറായി പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്‌ഥാനാര്‍ഥി മിജു സജീവനെ ഭീഷണിപ്പെടുത്തിയെന്നും പ്രചാരണ ബോര്‍ഡ് എടുത്തുമാറ്റിയെന്നുമാണ് പരാതി.

മിജു സജീവനോട് പ്രചാരണ ബോര്‍ഡ് അഴിച്ചുമാറ്റാന്‍ ബ്രാഞ്ച് സെക്രട്ടറി ആവശ്യപ്പെടുന്ന ശബ്‌ദ രേഖയും പുറത്തു വന്നിരുന്നു. എല്‍ഡിഎഫ് അല്ലാതെ മറ്റാരും പ്രചാരണ ബോര്‍ഡ് വച്ചിട്ടില്ലെന്നും അഴിച്ചുവച്ചില്ലെങ്കില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നുമാണ് സിപിഎം നേതാവ് ശബ്‌ദ രേഖയില്‍ പറയുന്നത്.

Malabar News: കരിപ്പൂര്‍ വിമാനത്താവളം; 22 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE