തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തുന്നു

By News Desk, Malabar News
MalabarNews_pinarai-vijayan
Ajwa Travels

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തുന്നു. നാളെ മുതല്‍ അഞ്ച് ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലുണ്ടാവുക.

കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ധര്‍മ്മടത്തെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

അതേസമയം, ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ആവേശകരമായി ഇന്ന് പരസ്യ പ്രചരണം സമാപിച്ചത്. ഇവിടെ ചൊവ്വാഴ്‌ചയാണ് തിരഞ്ഞെടുപ്പ്.

National News: രാജ്യം സ്‌തംഭിക്കും; കർഷകരുടെ ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെയും പിന്തുണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE