നെല്ലിയാമ്പതിയില്‍ കൊക്കയിലേക്ക് വീണ് രണ്ടുപേരെ കാണാതായി

By News Desk, Malabar News
MalabarNews_nelliyampathi
Ajwa Travels

പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശനത്തിനെത്തിയ രണ്ടുപേരെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്കു വീണു കാണാതായി. ഇന്നലെ വൈകിട്ടു അഞ്ചരയോടെയായിരുന്നു അപകടം. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണു കാല്‍വഴുതി വീണത്.

വ്യൂപോയിന്റ് സന്ദര്‍ശനത്തിതിനിടെ സന്ദീപിന്റെ കാല്‍വഴുതി. സന്ദീപിനെ രക്ഷിക്കാന്‍ രഘുനന്ദന്‍ ശ്രമിക്കുന്നനിടെ ഇരുവരും കൊക്കയിലേക്കു വീഴുക ആയിരുണെന്നാണ് പൊലീസിന്റെ നിഗമനം. ബെംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരാണ് ഇവര്‍. ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കളുമൊത്തു നാലുപേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലാണ് എത്തിയത്.

വിവരമറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്‌പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌ഥലത്തെത്തി രാത്രി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സീതാര്‍കുണ്ടിനു താഴെ കൊല്ലങ്കോട് വനമേഖലയിലും ഫയര്‍ഫോഴ്സും പൊലീസും വനം വകുപ്പും അടങ്ങുന്ന സംഘം തിരച്ചില്‍ നടത്തും. സമുദ്രനിരപ്പില്‍ നിന്നു 1572 മീറ്റര്‍ ഉയരത്തിലാണ് സീതാര്‍കുണ്ട്.

Malabar News: എസ്‌വൈഎസ് അല്‍ മുജ്‌തബ ടാലന്റ് ഫോളോവേഴ്‌സ് ക്വിസ്; വിജയികളെ ആദരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE