മലപ്പുറം: 2020ലെ റബീഅ് ക്യാംപയിൻ പ്രമേയമായിരുന്ന ‘തിരുനബി ജീവിതം; സമഗ്രം, സമ്പൂര്‍ണ്ണം‘ എന്ന പ്രമേയത്തെ ആധാരമാക്കി നടന്ന അല്‍ മുജ്‌തബ ടാലന്റ് ഫോളോവേഴ്‌സ് ക്വിസ് വിജയികൾക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്‌തു.
സുന്നി യുവജന സംഘം മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ജില്ലയില്‍ ത്രിതല മെഗാക്വിസ് പ്രോഗ്രാം നടത്തിയത്. മൽസരത്തിൽ ഉവൈസുല്‍ അമീന്‍ പട്ടര്‍കുളം ഒന്നാം സമ്മാനം നേടി. അബ്‌ദുല്‍ ബാസ്വത് എംകെ ഓമാനൂര്‍ രണ്ടാം സമ്മാനം നേടിയപ്പോള്‍ സീനത്ത് പി പറപ്പൂര്‍, നദീറ പിപി പറപ്പൂര്‍ എന്നിവര്‍ മൂന്നാം സ്‌ഥാനം പങ്കിട്ടു.
‘തിരുനബി ജീവിതം; സമഗ്രം, സമ്പൂര്‍ണ്ണം‘ എന്ന വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിദ്ധീകണ സമിതി പുറത്തിറക്കിയ ലഘു പുസ്‌തകത്തെ ആധാരമാക്കിയാണ് ക്വിസ് പ്രോഗ്രാമിന്റെ യൂണിറ്റ് തല പ്രഥമ ഘട്ടം നടന്നത്.
ഇസ്‌ലാമിക് ജനറല്‍, പ്രാസ്‌ഥാനിക വൃത്തം എന്നിവ കൂടി ചേര്‍ത്തായിരുന്നു രണ്ടാം ഘട്ട മണ്ഡലതല മൽസരം. മൽസരങ്ങള്‍ക്ക് പ്രസിദ്ധീകരണ സമിതി ഭാരവാഹികളായ ടിഎച്ച് ദാരിമി ഏപ്പിക്കാട്, ഒകെഎം കുട്ടി ഉമരി എന്നിവരാണ് നേതൃത്വം നല്‍കിയിരുന്നത്.
മലപ്പുറം സുന്നി മഹലില്‍ നടന്ന ചടങ്ങില്‍ എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂരാണ് വിജയികള്‍ക്കുള്ള ഉപഹാരവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്‌തത്. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ടിഎച്ച് ദാരിമി ഏപ്പിക്കാട്, ഒകെഎം കുട്ടി ഉമരി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബ്‌ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി, അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍, സി ഹസന്‍ ഫൈസി പന്നിപ്പാറ, എം ഉമര്‍ റഹ്‌മാനി പുല്ലൂര്‍, ടി ഹസന്‍ ഫൈസി കരുവാരക്കുണ്ട്, ഡോ. മോയിന്‍ ഹുദവി മലയമ്മ, ഡോ. ഇസ്‌മാഈൽ ഹുദവി ചെമ്മലശ്ശേരി, പികെ ലത്തീഫ് ഫൈസി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Most Read: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും