വാക്‌സിനേഷന് ശേഷം പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ

By News Desk, Malabar News
Citizenship law will be implemented after vaccination; Amit Shah
പൗരത്വ ഭേദഗതിക്കെതിരെ അസമിൽ നടന്ന പ്രതിഷേധം
Ajwa Travels

കൊൽക്കത്ത: സിഎഎ, എൻആർസി നിയമങ്ങൾ കോവിഡ് വാക്‌സിൻ വിതരണത്തിന് ശേഷം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാൾ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമങ്ങൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കോവിഡ് പ്രതിസന്ധി കാരണം വലിയ പ്രചാരണം നടത്താൻ സാധിച്ചിട്ടില്ല. വാക്‌സിനേഷൻ ആരംഭിച്ച് കോവിഡ് വ്യാപനം അവസാനിച്ചതിന് ശേഷം ഞങ്ങൾ അതിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Also Read: അമിത് ഷാ, നിങ്ങൾ പറഞ്ഞ ഏഴു കാര്യങ്ങളും പച്ചക്കള്ളം; തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍

2021 ജനുവരിയോടെ സിഎഎ നിലവിൽ വരുമെന്ന് പശ്‌ചിമ ബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയ നേരത്തെ പ്രസ്‌താവന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE