ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ

സ്‌പെഷ്യൽ ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്‌റ്റോപ്പുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റെയിൽവേ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി.

By Senior Reporter, Malabar News
Railway
Rep. Image

ഭുവനേശ്വർ: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഒഡീഷയിലെ ഭുവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

ഉൽസവ സീസണിലെ വലിയ തിരക്ക് മുൻകൂട്ടിക്കണ്ടാണ് ഈ അധിക സർവീസുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്. സ്‌പെഷ്യൽ ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്‌റ്റോപ്പുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റെയിൽവേ ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്നും മന്ത്രി വ്യക്‌തമാക്കി.

സാധാരണയായി ഓണക്കാലത്ത് മാസങ്ങൾക്ക് മുൻപേ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടാറുണ്ട്. അതിനാൽ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാർക്ക് സ്‌പെഷ്യൽ ട്രെയിനുകൾ ആശ്വാസമാകുമെന്ന് മന്ത്രി വ്യക്‌തമാക്കി. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ, പുരിയിലെ രഥയാത്രയോട് അനുബന്ധിച്ചു മുന്നൂറിലധികം സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE