പൊന്നാനിയിൽ ഗർഭിണിക്ക് രക്‌തംമാറി നൽകി; റിപ്പോർട് തേടി ഡിഎംഒ
മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്‌തംമാറി നൽകിയതായി പരാതി. പൊന്നാനി മാതൃശിശു ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച സംഭവിച്ചത്. രക്‌തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി...
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
മലപ്പുറം: ജില്ലയിലെ പോത്തുകല്ലിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഉപ്പട ചെമ്പകൊല്ലിയിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ചെമ്പകൊല്ലി പാലയ്‌ക്കാട്ടു തോട്ടത്തിൽ ജോസാണ് (63) മരിച്ചത്. മേയ്‌ക്കാൻ വിട്ട പശുവിനെ തിരിച്ചു...
ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി; മലപ്പുറത്ത് ആറാം ക്ളാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം
മലപ്പുറം: മലപ്പുറത്ത് ആറാം ക്ളാസ് വിദ്യാർഥിയെ ഇതരസംസ്‌ഥാന തൊഴിലാളി മർദ്ദിച്ചതായി പരാതി. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ- വസന്ത ദമ്പതികളുടെ മകൻ എംഎസ് അശ്വിനാണ് മർദ്ദനമേറ്റത്. അശ്വിൻ ഉരുട്ടിക്കളിച്ച ടയർ...
മലപ്പുറത്ത് മതിലിടിഞ്ഞു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: ദേഹത്തേക്ക് മതിലിടിഞ്ഞു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. താനൂർ കാരോട് പഴയവളപ്പിൽ ഫസലു- അഫ്‌നി ദമ്പതികളുടെ മകൻ ഫർസീൻ ഇശൽ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിന്റെ ദേഹത്തേക്ക് മതിലിടിഞ്ഞു വീണത്....
ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരുമകൻ; പിന്നാലെ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി
മലപ്പുറം: എടക്കരയിൽ ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. വള്ളിക്കാട് സ്വദേശി മനോജാണ് വഴിക്കടവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. വഴിക്കടവ് പഞ്ചായത്തിലെ മരുത അനടിയിൽ പ്രഭാകരനെയാണ് പ്രതി കൊലപ്പെടുത്തിയത്....
ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ദിഖിന്റെ മകൻ റയ്യാൻ(11), ഹമീദിന്റെ മകൻ അഫ്‌താബ് റഹ്‌മാൻ (14) എന്നിവരാണ് മരിച്ചത്. സഹോദരന്റെ മക്കളാണ് ഇരുവരും....
മലപ്പുറത്ത് വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്; കാഞ്ഞങ്ങാട് രാജധാനിക്കും
മലപ്പുറം: സംസ്‌ഥാനത്ത് രണ്ടിടങ്ങളിൽ ട്രെയിനുകൾക്ക് നേരെ വീണ്ടും കല്ലേറ്. വന്ദേഭാരതിനും രാജധാനി എക്‌സ്‌പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. മലപ്പുറത്ത് താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽവെച്ചു വൈകിട്ട് 4.50നാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്....
താനൂർ കസ്‌റ്റഡി മരണം; താമിർ ജിഫ്രിയുടെ മരണത്തിന് കാരണം പോലീസ് മർദ്ദനവും
മലപ്പുറം: താനൂർ പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പോലീസ് മർദ്ദനവും യുവാവിന്റെ മരണത്തിന് കാരണമായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കസ്‌റ്റഡിയിലിരിക്കെ താമിർ ജിഫ്രിക്ക് മർദ്ദനമേറ്റിരുന്നുവെന്ന് വ്യക്‌തമാക്കുന്ന പോസ്‌റ്റുമോർട്ടം...









































