മലപ്പുറത്ത് മതിലിടിഞ്ഞു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

By Trainee Reporter, Malabar News
farseen ishal
ഫർസീൻ ഇശൽ

മലപ്പുറം: ദേഹത്തേക്ക് മതിലിടിഞ്ഞു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. താനൂർ കാരോട് പഴയവളപ്പിൽ ഫസലു- അഫ്‌നി ദമ്പതികളുടെ മകൻ ഫർസീൻ ഇശൽ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞിന്റെ ദേഹത്തേക്ക് മതിലിടിഞ്ഞു വീണത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഹോളോ ബ്രിക്‌സ് കട്ടകൾ കുട്ടിയുടെ മേലേക്ക് പതിക്കുകയായിരുന്നു.

ശബ്‌ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേർന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ കുതിർന്നു നിൽക്കുന്ന മതിൽ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഫസലു- അഫ്‌നി ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനാണ് ഫർസീൻ.

Most Read| മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE