ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരുമകൻ; പിന്നാലെ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

By Trainee Reporter, Malabar News
Kerala police
Ajwa Travels

മലപ്പുറം: എടക്കരയിൽ ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. വള്ളിക്കാട് സ്വദേശി മനോജാണ് വഴിക്കടവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. വഴിക്കടവ് പഞ്ചായത്തിലെ മരുത അനടിയിൽ പ്രഭാകരനെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടിൽ വെച്ചാണ് സംഭവം.

കുറച്ചു ദിവസങ്ങളായി മനോജും ഭാര്യയും മക്കളും പ്രഭാകരന്റെ കൂടെയാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ ഏറെക്കാലമായി കുടുംബ വഴക്ക് ഉണ്ടയായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഇരുവരെയും സ്‌റ്റേഷനിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യാ പിതാവിനെ മനോജ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Most Read| ഫ്ളാറ്റ് തട്ടിപ്പ് കേസ്; എംപിയും നടിയുമായ നുസ്രത്ത് ജഹാന് ഇഡി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE