മലപ്പുറത്ത് വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്; കാഞ്ഞങ്ങാട് രാജധാനിക്കും

By Trainee Reporter, Malabar News
vandebharat
Rep. Image
Ajwa Travels

മലപ്പുറം: സംസ്‌ഥാനത്ത്‌ രണ്ടിടങ്ങളിൽ ട്രെയിനുകൾക്ക് നേരെ വീണ്ടും കല്ലേറ്. വന്ദേഭാരതിനും രാജധാനി എക്‌സ്‌പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. മലപ്പുറത്ത് താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽവെച്ചു വൈകിട്ട് 4.50നാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ല് പൊട്ടി. വന്ദേഭാരതിന് നേരെ ഇത് രണ്ടാം തവണയാണ് താനൂർ ഭാഗത്തുവെച്ചു ആക്രമണം ഉണ്ടാകുന്നത്.

കാസർഗോഡ് കാഞ്ഞങ്ങാട് വെച്ച് വൈകിട്ട് 3.45നാണ് തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായത്. രാജധാനിക്ക് നേരെ കല്ലേറുണ്ടായ വിവരം യാത്രക്കാരനാണ് അറിയിച്ചത്. തുടർന്ന് ഹൊസ്‌ദുർഗ് പോലീസ് സ്‌ഥലത്തെത്തി അന്വേഷണം നടത്തി. ട്രെയിൻ കണ്ണൂരിലെത്തിയ ശേഷം ആർപിഎഫ് സംഘം വിശദ പരിശോധനയും നടത്തി.

Most Read| കൂടിയ വിലക്ക് വൈദ്യുതിയോ അതോ ലോഡ്‌ഷെഡിങ്ങോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE