മലപ്പുറം: താനൂർ പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പോലീസ് മർദ്ദനവും യുവാവിന്റെ മരണത്തിന് കാരണമായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കസ്‌റ്റഡിയിലിരിക്കെ താമിർ ജിഫ്രിക്ക് മർദ്ദനമേറ്റിരുന്നുവെന്ന് വ്യക്‌തമാക്കുന്ന പോസ്‌റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.
താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടായിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതായും കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗത്തിന്റെ നിരവധി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട് എത്രയും പെട്ടെന്ന് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. നടക്കുന്ന അന്വേഷണം തൃപ്‌തികരം അല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
പോലീസിനെതിരെയുള്ള അന്വേഷണം പോലീസ് വിഭാഗം തന്നെ അന്വേഷിച്ചാൽ സത്യം ഒരിക്കലും പുറത്തുവരില്ല. മറ്റൊരു ഏജൻസി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്ക് കുടുംബം നിവേദനം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഐ ഉൾപ്പടെ എട്ടുപേരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Most Read| ഡ്രഡ്‌ജർ അഴിമതി; ഹൈക്കോടതി വിധിക്ക് സ്‌റ്റേ- അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി