ബൈക്ക് റോഡിൽ തെന്നിവീണു; യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു
കൂത്തുപറമ്പ്: റോഡിൽ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. തലശ്ശേരി- വളവുപാറ റോഡിൽ ബംഗ്ളമൊട്ട വളവിന് സമീപം വൈകീട്ട് നാലരയോടെയാണ് അപകടം. കാസർഗോഡ് പെരിയ സ്വദേശി വിഷ്‌ണു (29) ആണ് മരിച്ചത്....
അറവുമാലിന്യം അടച്ചുപൂട്ടണം; തീയിട്ട് നാട്ടുകാർ, സംഘർഷത്തിൽ എസ്‌പിക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്‌ടറി കത്തിനശിച്ചു. റൂറൽ എസ്‌പി കെഇ ബൈജുവിനും സിഐക്കും സംഘർഷത്തിൽ...
കർഷകന്റെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം, അഗളി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
പാലക്കാട്: അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനാൽ കർഷകൻ കൃഷ്‌ണസ്വാമി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. അഗളി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാലങ്ങളായി അട്ടപ്പാടി മേഖലയിലെ കർഷകർക്ക് നേരെയുണ്ടാകുന്ന സമാന...
162 പേർക്ക് ചികിൽസ ഉറപ്പുവരുത്തി പൊന്നാനി സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
മലപ്പുറം: പൊന്നാനിയിൽ നടന്ന സ്‌ത്രീസൗഹൃദ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ സ്‌ത്രീജന്യ രോഗങ്ങൾ സംശയിക്കുന്ന 256 പേരെ വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിന്ന് ചികിൽസയോ സർജറിയോ ആവശ്യമായ 162 സ്‌ത്രീകളെ കണ്ടെത്തുകയും...
കണ്ണൂരിൽ മലയോര മേഖലകളിൽ അതിശക്‌തമായ മഴ; വീടുകളിൽ വെള്ളം കയറി
കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിൽ അതിശക്‌തമായ മഴ തുടരുന്നു. ചെറുപുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പായിൽ ദാമോദരന്റെ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം...
കാടുവെട്ടുന്ന യന്ത്രം കൊണ്ട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ
മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പോരൂർ ചാത്തങ്ങോട്ടുപുറം നടുവിൽപോല പ്രവീൺ (35) ആണ് മരിച്ചത്. മഞ്ചേരി എളങ്കൂർ ചാരങ്കാവിൽ ഇന്ന് രാവിലെ 6.45നാണ് സംഭവം. പ്രതി കൂമന്തടി മൊയ്‌തീൻ...
കാസർഗോഡ് നിന്നും കാണാതായ എട്ടാം ക്ളാസ് വിദ്യാർഥികളെ കണ്ടെത്തി
കാസർഗോഡ്: ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ളാസ് വിദ്യാർഥികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെയാണ് ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌കൂളിൽ നിന്നും നാല് ആൺകുട്ടികളെ...
ഫീസടയ്‌ക്കാൻ വൈകി; യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി
മലപ്പുറം: സ്‌കൂൾ ബസിന്റെ ഫീസടയ്‌ക്കാൻ വൈകിയതിന് യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. സാധാരണ പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു...









































