കൂത്തുപറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
കണ്ണൂർ: കൂത്തുപറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. ആയിത്തറ സ്വദേശി കുട്ടിയന്റവിട എം മനോഹരനാണ് മരിച്ചത്. കൂത്തുപറമ്പിനടുത്ത് കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 8.15 ഓടെയാണ് അപകടം....
വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
കൽപ്പറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്താറ വില്ലേജ് ഓഫീസറെയാണ് വിജിലൻസ് പിടികൂടിയത്. കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്‌മാന്റെ കൈയിൽ നിന്നാണ്...
നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു
കൽപ്പറ്റ: നാടകകൃത്തും നോവലിസ്‌റ്റും സാംസ്‌കാരിക പ്രവർത്തകനുമായ കനവ് ബേബിയെന്ന കെജെ ബേബി (70) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വയനാട് നടവയലിലെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി...
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡനം; മന്ത്രവാദിക്ക് 52 വർഷം തടവും പിഴയും
കണ്ണൂർ: തളിപ്പറമ്പിൽ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയായ 54 വയസുകാരന് 52 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ...
നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട്: നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ്...
കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി; മൂന്ന് വീടുകൾ തകർന്നു
കോഴിക്കോട്: കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കുറ്റ്യാടി കായക്കൊടിയിലാണ് ഇന്ന് വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് അതിശക്‌തമായ കാറ്റ് വീശിയത്. നാവോട്ട്കുന്നിൽ മൂന്ന് വീടുകൾ തകർന്നു. രണ്ടു...
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് 10,000 രൂപ അടിയന്തിര ധനസഹായം
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാർഡുകളിൽ ഉള്ളവർക്കാണ് 10,000 രൂപ വീതം നൽകുക. തൊഴിലാശ്വാസ സഹായമായി...
വിവാഹം ഇന്ന് നടക്കാനിരിക്കെ പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മാണിപ്പറമ്പ് ജിബിലിനെയാണ് (30) കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം....








































