നിയമസഭാ തിരഞ്ഞെടുപ്പ്; അട്ടപ്പാടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി
വയനാട് : ജില്ലയിലെ അട്ടപ്പാടിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് റൂട്ട് മാർച്ച് നടത്തി. മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്ന അട്ടപ്പാടിയിലെ പ്രദേശങ്ങളിലാണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്. ഭയരഹിതമായി ജനങ്ങൾക്ക് വോട്ട് ചെയ്യുന്നതിനുള്ള...
പാലക്കാട് ദുരഭിമാനക്കൊല; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജാതി വ്യത്യാസവും സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തതിനൊപ്പം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പാലക്കാട്...
പുഴയില്‍ ഒളിപ്പിച്ച വാഷും ചാരായവും പിടികൂടി
പാലക്കാട്: മണ്ണാർക്കാട് കക്കുപ്പടി ഊരിനടുത്തുള്ള പുഴയിൽ നിന്നും എക്‌സൈസ് സംഘം വാഷും ചാരായവും പിടികൂടി. ബാരലുകളിലും കുടങ്ങളിലും കന്നാസുകളിലുമായി കുഴിച്ചിട്ട നിലയിലാണ് 418 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും കണ്ടെത്തിയത്.
എക്‌സൈസ് സർക്കിൾ...
കൊപ്പം ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല; യാത്രക്കാർ ദുരിതത്തിൽ
പാലക്കാട്: ഗതാഗതക്കുരുക്ക് ഒഴിയാതെ കൊപ്പം ടൗൺ. റോഡ് നന്നായിട്ടും ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് മോചനം കിട്ടിയിട്ടില്ല. ടൗണിൽ നിന്ന് കിലോമീറ്ററോളം നീളുന്ന വാഹനങ്ങളുടെ നിര ഇവിടുത്തെ സ്‌ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരാണ്...
പൊള്ളുന്ന വെയിൽ; തണലില്ലാതെ പാലക്കാട് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡ്
പാലക്കാട്: ചുട്ടുപൊള്ളുന്ന വെയിലേറ്റ് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ വലയുന്നു. നിരവധി പേര്‍ വന്നുപോകുന്ന ഇവിടെ താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം പോലും നിര്‍മിക്കാതെ യാത്രക്കാരെ പൊരി വെയിലത്ത് നിർത്തുകയാണ് അധികൃതർ.
കെട്ടിടത്തിന്...
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നാളെ ഗതാഗത നിയന്ത്രണം
പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 966 വീതി കൂട്ടുന്നതിന്റെ ഭാഗമായി എസ്‌റ്റേറ്റ് ജങ്ഷനിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ബുധനാഴ്‌ച കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാടേക്ക് വരുന്ന വാഹനങ്ങൾ ഭാഗികമായി മുണ്ടൂരിൽ നിന്ന് വലത്തോട്ട്...
ശ്രീകൃഷ്‌ണപുരത്ത് ശുദ്ധജലക്ഷാമം രൂക്ഷം; പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് നാട്ടുകാർ
പാലക്കാട്: വേനൽ എത്തിയതോടെ ശുദ്ധജലം കിട്ടാതെ വലഞ്ഞ് ശ്രീകൃഷ്‌ണപുരത്തെ ജനങ്ങൾ. ശ്രീകൃഷ്‌ണപുരം ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണത്തെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെ ദുരിതത്തിലായത്. ആഴ്‌ചയിൽ ഒരിക്കൽ മാത്രമാണ് ഈ പദ്ധതിയിലൂടെ ജലവിതരണം നടത്തുന്നത്....
ജില്ലയിൽ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടുത്തം
പാലക്കാട് : ജില്ലയിൽ ചെർപ്പുളശ്ശേരി കോട്ടക്കുന്നിൽ തീപിടുത്തം ഉണ്ടായി. ഇതേതുടർന്ന് കുന്നിൻ മുകളിലെ സ്വകാര്യ ഭൂമിയിലുള്ള 500 കശുമാവിൻ തൈകളും നൂറോളം നെല്ലിയും കത്തിനശിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. തുടർന്ന്...









































