പൊള്ളുന്ന വെയിൽ; തണലില്ലാതെ പാലക്കാട് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡ്

By Syndicated , Malabar News
palakkad-municipal-busstand
Ajwa Travels

പാലക്കാട്: ചുട്ടുപൊള്ളുന്ന വെയിലേറ്റ് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ വലയുന്നു. നിരവധി പേര്‍ വന്നുപോകുന്ന ഇവിടെ താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം പോലും നിര്‍മിക്കാതെ യാത്രക്കാരെ പൊരി വെയിലത്ത് നിർത്തുകയാണ് അധികൃതർ.

കെട്ടിടത്തിന് ബലക്ഷയമെന്ന പരിശോധന റിപ്പോര്‍ട്ടിനെ തുടർന്ന് പൊളിച്ചുനീക്കിയ മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡ് പുനര്‍നിര്‍മാണം രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമായില്ല. നിര്‍മാണത്തിന് പദ്ധതി സമര്‍പ്പിച്ചാല്‍ ഫണ്ട് അനുവദിക്കാമെന്ന് എംപിയും എംഎല്‍എയും അറിയിച്ചെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്ന് ഒരു അനക്കവും ഉണ്ടായിട്ടില്ല. ജില്ലയില്‍ കനത്ത ചൂട് തുടരുമ്പോഴും യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള ഒരു സൗകര്യവും ഒരുക്കാതെ നഗരസഭ അനാസ്‌ഥ തുടരുകയാണ് .

Read also: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിന് പരസ്യ സ്‌പോൺസർഷിപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE