പുഴയില്‍ ഒളിപ്പിച്ച വാഷും ചാരായവും പിടികൂടി

By Staff Reporter, Malabar News
wash seized_excise
Ajwa Travels

പാലക്കാട്: മണ്ണാർക്കാട് കക്കുപ്പടി ഊരിനടുത്തുള്ള പുഴയിൽ നിന്നും എക്‌സൈസ് സംഘം വാഷും ചാരായവും പിടികൂടി. ബാരലുകളിലും കുടങ്ങളിലും കന്നാസുകളിലുമായി കുഴിച്ചിട്ട നിലയിലാണ് 418 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും കണ്ടെത്തിയത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ സൽമാൻ റസാലി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീജേഷ്, ജോൺസൺ, ഡ്രൈവർ അനുരാജ് എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ശിവരാത്രി മഹോൽസവത്തിന്റെയും പശ്‌ചാത്തലത്തിൽ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പനയും വ്യാജമദ്യ നിര്‍മാണവും വ്യാപകമാണ്. പ്രദേശത്ത് അധികൃതർ പരിശോധന ശക്‌തമാക്കിയിട്ടുണ്ട്.

Malabar News: ജില്ലയിലെ എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനുകൾ നാളെ തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE