ജില്ലയിലെ എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനുകൾ നാളെ തുടങ്ങും

By Staff Reporter, Malabar News
MALABARNEWS-LDF
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ എൽഡിഎഫ് അസംബ്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണ കൺവൻഷൻ 11ന്‌ ആരംഭിക്കും. കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ 11ന്‌ പകൽ മൂന്നിന്‌ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കും. 12ന്‌ പകൽ രണ്ടിന്‌ മഞ്ചേശ്വരം കൺവൻഷൻ കുമ്പള സിറ്റി ഹാളിലും തൃക്കരിപ്പൂർ മണ്ഡലം കൺവൻഷൻ കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിലും നടക്കും.

കാസർകോട് മണ്ഡലം കൺവൻഷൻ 13ന്‌ രാവിലെ 10 മണിക്ക് കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിലും ഉദുമ മണ്ഡലം കൺവൻഷൻ പകൽ മൂന്നിന്‌ പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിലും നടക്കും. എൽഡിഎഫിന്റെ പ്രമുഖ നേതാക്കൾ പരിപാടികളിൽ പങ്കെടുക്കും.

അതേസമയം സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്‌ഥാനാർഥി പട്ടിക എ വിജയരാഘവൻ ഇന്ന് പ്രഖ്യാപിച്ചു. 83 സ്‌ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് പുറത്തിവിട്ടത്. ഇടുക്കി ദേവികുളത്തെയും, കാസർഗോഡ് മഞ്ചേശ്വരത്തെയും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ജില്ലയിലെ ഉദുമ മണ്ഡലത്തിൽ സിഎച്ച് കുഞ്ഞമ്പുവും, തൃക്കരിപ്പൂർ മണ്ഡലത്തിൽ എം രാജഗോപാലനുമാണ് സ്‌ഥാനാർഥികൾ.

Read Also: ‘രണ്ടു തവണ മൽസരിച്ചവരെ മാറ്റാനുള്ള ആര്‍ജ്ജവം സിപിഎമ്മിന് മാത്രമേയുള്ളൂ’; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE