‘വയനാട് ദുരന്തസഹായം വൈകിപ്പിച്ചത് കേരളം, വിശദ നിവേദനം നൽകിയത് നവംബർ 13ന്’
ന്യൂഡെൽഹി: വയനാടിന് ദുരന്തസഹായം വൈകുന്നതിൽ സംസ്‌ഥാന സർക്കാരിനെ പഴിച്ച് കേന്ദ്ര സർക്കാർ. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്‌ഥാനം വിശദ നിവേദനം നൽകിയത്...
യുപിയിലെ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു; നിർണായക നീക്കവുമായി ഖർഗെ
ന്യൂഡെൽഹി: 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ ശക്‌തിപ്പെടുത്താൻ നിർണായക നടപടികളുമായി കോൺഗ്രസ് നേതൃത്വം. ഉത്തർപ്രദേശിൽ കോൺഗ്രസ് സംസ്‌ഥാന ഘടകം ഉൾപ്പടെ എല്ലാ കമ്മിറ്റികളും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിടിച്ചുവിട്ടു.
പ്രദേശ്, ജില്ല,...
മഹാരാഷ്‌ട്രയെ നയിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ്; മുഖ്യമന്ത്രി പദത്തിൽ മൂന്നാംമൂഴം
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്‌ഞ ചെയ്‌തു. മൂന്നാം തവണയാണ് ബിജെപി നേതാവായ ഫഡ്‌നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകുന്നത്. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും...
ബാബ സിദ്ദിഖി കൊലപാതകം; മുഖ്യ സൂത്രധാരൻ അൻമോൻ- ഇന്ത്യയിലെത്തിക്കാൻ നീക്കം
മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി ആണെന്ന് മുംബൈ പോലീസ്....
ബീഫ് നിരോധിച്ച് അസം സർക്കാർ; വിളമ്പുന്നതിനും കഴിക്കുന്നതിനും വിലക്ക്
ന്യൂഡെൽഹി: ബീഫ് നിരോധിച്ച് അസം സർക്കാർ. ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. റസ്‌റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ്...
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്‌ഞ നാളെ; ക്ഷണിച്ച് ഗവർണർ
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ സത്യപ്രതിജ്‌ഞ ചെയ്യും. വൈകിട്ട് 5.30ന് സത്യപ്രതിജ്‌ഞ നടക്കുമെന്ന് ഫഡ്‌നാവിസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മഹായുതി നേതാക്കൾ മഹാരാഷ്‌ട്ര ഗവർണർ സിപി രാധാകൃഷ്‌ണനെ കണ്ടിരുന്നു.
പിന്നാലെയാണ്...
രാഹുൽ ഗാന്ധി അടക്കമുള്ള സംഘത്തെ അതിർത്തിയിൽ തടഞ്ഞ് യുപി പോലീസ്; പ്രതിഷേധം
ന്യൂഡെൽഹി: സംഘർഷബാധിത പ്രദേശമായ ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള സംഘത്തെ യുപി പോലീസ് തടഞ്ഞു. ഡെൽഹി- യുപി അതിർത്തിയായ ഗാസിപുരിലാണ് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത്.
അതിർത്തിയിൽ ബാരിക്കേഡ്...
അകാലിദൾ നേതാവ് സുഖ്‌ബീർ സിങ് ബാദലിന് നേരെ വധശ്രമം; അക്രമി സിഖ് സംഘടനാ അംഗം
അമൃത്‌സർ: ശിരോമണി അകാലിദൾ മുൻ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്‌ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ വെച്ച് ബാദലിന് നേരെ വെടിവെപ്പുണ്ടായി. ക്ഷേത്ര കവാടത്തിൽ വെച്ചാണ് വെടിവെപ്പുണ്ടായത്....









































