അമൃത്‌സർ: ശിരോമണി അകാലിദൾ മുൻ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്‌ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ വെച്ച് ബാദലിന് നേരെ വെടിവെപ്പുണ്ടായി. ക്ഷേത്ര കവാടത്തിൽ വെച്ചാണ് വെടിവെപ്പുണ്ടായത്. സുഖ്‌ബീറിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
ശിക്ഷയുടെ ഭാഗമായി സുവർണ ക്ഷേത്രത്തിന് മുന്നിൽ വീൽചെയറിൽ ഇരുമ്പിയായിരുന്നു വെടിവെപ്പ് നടന്നത്. അക്രമിയെ സ്‌ഥലത്ത് ഉണ്ടായിരുന്നവരും സുരക്ഷാ ഉദ്യോഗസ്‌ഥരും ചേർന്ന് പിടികൂടി. സിഖ് അനുകൂല സംഘടനാ അംഗം നാരായൺ സിങ്ക ചോർഹയാണ് ആക്രമണം നടത്തിയത്. സുഖ്‌ബീർ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനായ അകാൽ തഖ്‌ത് ശിക്ഷ വിധിച്ചിരുന്നു.
സുവർണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവൽ നിൽക്കണം, കഴുത്തിൽ പ്ളക്കാർഡ് ധരിക്കണം, കൈയിൽ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ. ബാദലിന്റെ അകാലിദൾ മന്തിസഭയിൽ സംഘങ്ങളായിരുന്നവർക്കും സിഖ് സംഘടന ശിക്ഷ പ്രഖ്യാപിച്ചിരുന്നു.
2007-2017 കാലത്തെ അകാലിദൾ സർക്കാരിന്റെയും പാർട്ടിയുടെയും മതപരമായ തെറ്റുകളെ മുൻനിർത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. ശിക്ഷാ വിധികൾ ഉണ്ടായതിന് പിന്നാലെ സുഖ്‌ബീർ സിങ് ബാദൽ ശിരോമണി അകാലിദൾ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
Most Read| പ്രഖ്യാപിച്ച് ആറുമണിക്കൂറിനകം; ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പിൻവലിച്ചു