അകാലി ദള്‍ അധ്യക്ഷന്റെ വാഹനത്തിന് നേരെ വെടിവെപ്പ്; പ്രവർത്തകർക്ക് പരിക്ക്

By Syndicated , Malabar News
Sukhbir-Badal
Ajwa Travels

ജലാലാബാദ്: അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തിലാണ് വെടിവെപ്പ് നടന്നതെന്ന് ബാദല്‍ പ്രതികരിച്ചു. നാല് പ്രവർത്തകർക്ക് വെടിവെപ്പില്‍ പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്. സുഖ് ബീര്‍ സിംഗിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്. സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ആയിരുന്നു ഇദ്ദേഹം സഞ്ചരിച്ചത്. അകാലി ദളിന്റെ ഓഫീസിലേക്ക് കല്ലേറും നടന്നതായി റിപ്പോർട്ടുണ്ട്. അക്രമത്തെ അകാലി ദള്‍ അപലപിച്ചു.

Read also: ഡിജിറ്റൽ കുതിരയെ ഓടിക്കുന്ന സ്വപ്‌ന സഞ്ചാരം; കേന്ദ്ര ബജറ്റിൽ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE