Sun, Mar 29, 2026
21.7 C
Dubai

രാജ്യത്ത് പാചകവാതക വില കുറച്ചു; വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ. ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. വനിതാദിന സമ്മാനമാണിതെന്നും, ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അറിയിച്ചു. 'ഇന്ന്...

പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

പുതുച്ചേരി: തമിഴ്‌നാട്ടിലെ പുതുച്ചേരിയിൽ ഒമ്പത്‌ വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ ശേഷം ചാക്കിൽകെട്ടി ഓടയിൽ ഉപേക്ഷിച്ച കേസിൽ ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു. എസ്‌എസ്‌പി ആർ കലൈവാണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ...

ഉജ്വല യോജന സബ്‌സിഡി തുടരാൻ കേന്ദ്രം; സർക്കാർ ജീവനക്കാരുടെ ഡിഎയും വർധിപ്പിച്ചു

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദാരിദ്ര രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്‌താക്കൾക്ക് ആശ്വാസ വാർത്ത. ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉജ്വല...

‘മോദി കരുത്തനായ നേതാവ്’; പത്‌മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു

ന്യൂഡെൽഹി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പത്‌മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ബിജെപി...

ഹൂതി മിസൈൽ ആക്രമണം; കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡെൽഹി: ഹൂതി ഭീകരർ മിസൈൽ ആക്രമണം നടത്തിയ ചരക്കുകപ്പലിൽ നിന്ന് ഇന്ത്യക്കാരൻ ഉൾപ്പടെ 21 ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയാണ് ബാർബഡോസ് പതാകയുള്ള കപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയത്....

ശുഭ് കരൺ സിങ്ങിന്റെ മരണം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡെൽഹി: കർഷകരുടെ ഡെൽഹി ചലോ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശി ശുഭ് കരൺ സിങ്ങിന്റെ (21) മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്-...

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ; ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാൽ ബിജെപിയിലേക്ക്. ഇന്ന് ഉച്ചക്ക് മുൻപ് പദ്‌മജ ഡെൽഹിലെ ബിജെപി ആസ്‌ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം...

13,608 കോടി കടമെടുപ്പിന് അനുമതി നൽകും; വീണ്ടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡെൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത്‌ കേരളം സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ആശ്വാസം. 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം...
- Advertisement -