‘അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കണം’; നേതാക്കളോട് പ്രധാനമന്ത്രി
ന്യൂഡെൽഹി: അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കമെന്ന് നേതാക്കളോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്‌താക്കളിലേക്ക് എത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം....
എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവ് സമാപിച്ചു: കേരളത്തിന് രണ്ടാം സ്‌ഥാനം
ആന്ധ്രാപ്രദേശ്: ഇന്ത്യയിലെ ഇസ്‌ലാമിക സാംസ്‌കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും രാഷ്‌ട്രീയ പ്രബുദ്ധതയുടെയും ജനാധിപത്യ ഭൂപടം വേദികളിലരങ്ങേറ്റി എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവിന് സമാപ്‌തി.
429 പോയിന്റ് നേടി കർണാടക ചാമ്പ്യൻമാരായപ്പോൾ 379 പോയിന്റോടെ കേരളാ ടീം രണ്ടാം സ്‌ഥാനവും...
പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്; ഉത്തരവിറക്കി
ചെന്നൈ: പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അർബുദത്തിന് വരെ കാരണമാകുന്ന രാസവസ്‌തുക്കൾ സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്‌ഥാന സർക്കാരിന്റെ നടപടി. മറീന ബീച്ചിൽ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളിൽ നിറം വാർധിപ്പിക്കാനായുള്ള...
ഇന്ത്യൻ കലകൾ ബഹുസ്വരതയുടെ സന്ദേശം: ഡോ. കെയുഎം വീരഭദ്രപ്പ
ആന്ധ്രാപ്രദേശ്: ഇന്ത്യൻ കല ബഹുസ്വരതയുടെ സന്ദേശമാണെന്നും രാജ്യത്തിന്റെ ബഹുസ്വര മുഖം നിലനിർത്തുന്ന കലാകാരൻമാരെ ദേശവിരുദ്ധരാക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും ഇന്ത്യൻ നോവലിസ്‌റ്റും എഴുത്തുകാരനുമായ ഡോ. കെയുഎം വീരഭദ്രപ്പ.
മൂന്നാമത് എസ്‌എസ്‌എഫ് നാഷണൽ സാഹിത്യോൽസവ് ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലിൽ...
ഇന്ത്യയുടെ കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം; ഇൻസാറ്റ് 3ഡിഎസ് വിക്ഷേപണം ഇന്ന്
ന്യൂഡെൽഹി: ഇന്ത്യയുടെ അത്യാധുനിക കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡിഎസ് വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.35നാണ് വിക്ഷേപണം നടക്കുക. ജിഎസ്‌എൽവി എഫ്-17 ആണ് വിക്ഷേപണ...
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; അജയ് മാക്കൻ
ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് പാർട്ടി ട്രഷറർ അജയ് മാക്കൻ. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും അജയ് മാക്കൻ വാർത്താ...
മണിപ്പൂരിൽ ആൾക്കൂട്ടത്തിന് നേരെ പോലീസ് വെടിവെപ്പ്; രണ്ടു മരണം
ഇംഫാൽ: മണിപ്പൂരിൽ ആൾക്കൂട്ടത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്‌ഥർ നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പുരിൽ ഇന്നലെ അർധരാത്രിയോടെയാണ് വെടിവെപ്പ് നടന്നത്. സംഘർഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും കളക്‌ടറുടെയും ഓഫീസുകൾ...
മൂന്നാംവട്ട ചർച്ചയും പരാജയം; ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാൻ കർഷകർ
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന മൂന്നാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് കർഷകർ സമരം ശക്‌തമാക്കാൻ തീരുമാനിച്ചത്. അതിനിടെ, കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കുമെന്നും ഞായറാഴ്‌ച...









































