‘അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കണം’; നേതാക്കളോട് പ്രധാനമന്ത്രി

ഇന്ത്യയിൽ ബിജെപി മൂന്നാം ഊഴം നേടുമെന്നതിൽ പല വിദേശരാജ്യങ്ങളും ആത്‌മവിശ്വാസത്തിൽ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

By Trainee Reporter, Malabar News
narendra-modi
Ajwa Travels

ന്യൂഡെൽഹി: അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കമെന്ന് നേതാക്കളോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്‌താക്കളിലേക്ക് എത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം. എൻഡിഎ 400 സീറ്റ് നേടണം. കൂട്ടായ പ്രവർത്തനം ഉണ്ടായാൽ ബിജെപി കൂടുതൽ സീറ്റ് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡെൽഹിയിൽ ബിജെപിയുടെ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ബിജെപി മൂന്നാം ഊഴം നേടുമെന്നതിൽ പല വിദേശരാജ്യങ്ങളും ആത്‌മവിശ്വാസത്തിൽ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പല രാജ്യങ്ങളും ജൂലൈ മാസം മുതൽ സന്ദർശനത്തിനായി ക്ഷണിച്ചിട്ടുണ്ട്. എന്താണിത് സൂചിപ്പിക്കുന്നത്? പല രാജ്യങ്ങളും ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മോദി മാത്രമേ വരൂ എന്ന് അവർക്കറിയാം. അധികാരം ആസ്വദിക്കാനല്ല മൂന്നാം ഊഴം ചോദിക്കുന്നത്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഞാൻ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. സ്‌ത്രീ സുരക്ഷക്ക് വേണ്ടി നിയമങ്ങൾ നടപ്പിലാക്കിയ സർക്കാരാണിത്. ബലാൽസംഘത്തിന് വധശിക്ഷ ഉറപ്പാക്കി. സമൂഹത്തിൽ തഴയപ്പെട്ടവർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിച്ചത്. ബിജെപി കേഡർമാർ രാജ്യത്തിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. പുതിയ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള സമയമായി. അഴിമതിരഹിത സർക്കാരാണ് കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിച്ചത്. കോൺഗ്രസ്- ബിജെപി സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം ഇതാണെന്നും മോദി വ്യക്‌തമാക്കി.

അടുത്ത അഞ്ചുവർഷം ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കണം. ദരിദ്രരുടെയും മധ്യവർഗക്കാരുടെയും ജീവിതം കൂടുതൽ മെച്ചപ്പെടണം. കോടിക്കണക്കിന് സ്‌ത്രീകളുടേയും യുവാക്കളുടെയും ദരിദ്രരുടെയും സ്വപ്‌നങ്ങളാണ് മോദിയുടെയും സ്വപ്‌നങ്ങൾ. ചരിത്രപരമായ പല തീരുമാനങ്ങളും കഴിഞ്ഞ പത്ത് വർഷത്തിനിടെയെടുത്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Most Read| പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്; ഉത്തരവിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE