എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവ് സമാപിച്ചു: കേരളത്തിന് രണ്ടാം സ്‌ഥാനം

വൈവിധ്യങ്ങളെ ഉൾകൊള്ളാനും ബഹുസ്വരതകൾ ആസ്വദിക്കാനും ആഹ്വാനം ചെയ്‌ത്‌ എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവ് ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലിൽ സമാപിച്ചു.

By Desk Reporter, Malabar News
The Karnataka team _ SSF National Sahithyolsav
The Karnataka team, the champions, receive the trophy at the SSF National Sahithyolsav
Ajwa Travels

ആന്ധ്രാപ്രദേശ്: ഇന്ത്യയിലെ ഇസ്‌ലാമിക സാംസ്‌കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും രാഷ്‌ട്രീയ പ്രബുദ്ധതയുടെയും ജനാധിപത്യ ഭൂപടം വേദികളിലരങ്ങേറ്റി എസ്‌എസ്‌എഫ് ദേശീയ സാഹിത്യോൽസവിന് സമാപ്‌തി.

The Kerala team _ SSF National Sahithyolsav
കേരള ടീം

429 പോയിന്റ് നേടി കർണാടക ചാമ്പ്യൻമാരായപ്പോൾ 379 പോയിന്റോടെ കേരളാ ടീം രണ്ടാം സ്‌ഥാനവും 301 പോയിന്റ് നേടി ജമ്മുകശ്‌മീർ മൂന്നാം സ്‌ഥാനവും നേടി. 25 സംസ്‌ഥാനങ്ങളിൽ നിന്നും 5 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1500 ലധികം ഇസ്‌ലാമിക വിദ്യാർഥികളായ മൽസരാർഥികൾ പങ്കെടുത്ത സാഹിത്യോൽസവ് മുസ്‌ലിം സാംസ്‌കാരിക ബഹുസ്വരതകളുടെ സംഗമവേദിയായി.

വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 1000 കണക്കിന് യുവ മുസ്‌ലിം പ്രതിഭകളെ ഒരു വേദിയിൽ സംഗമിപ്പിക്കുന്ന ഇന്ത്യയിലെ അത്യപൂർവ സാംസ്‌കാരിക പരിശ്രമത്തിന്റെ മൂന്നാമത് പതിപ്പിനാണ് ആന്ധ്രയിലെ ഗുണ്ടക്കലിൽ സമാപനമായത്. സാഹിത്യോൽസവിലെ പെൻ ഓഫ് ദി ഫെസ്‌റ്റായി കേരളത്തിൽ നിന്നുള്ള റിസ്‌വാൻ നവാബും, സ്‌റ്റാർ ഓഫ് ദി ഫെസ്‌റ്റായി ജമ്മുകശ്‍മീരിൽ നിന്നുള്ള ആഖിബ് ഹാശിമിയും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമം ഡോ. മിസ്‌ഹബ് സൽമാൻ അൽ സാമുറായ് ബാഗ്‌ദാദ് ഉൽഘാടനം ചെയ്‌തു. ഡോ. ഫാറൂഖ് നഈമി കേരള, നൗശാദ്‌ ആലം മിസ്ബാഹി ഒഡീഷ, സിപി ഉബൈദുല്ല സഖാഫി, മുഹമ്മദ് ശരീഫ് നിസാമി, ഫാഖീഹുൽ ഖമർ സഖാഫി ബീഹാർ, ഫാസിൽ റസ്‌വി കാവൽകട്ടെ, സുഫിയാൻ സഖാഫി കർണാടക, അബ്‌ദുറഹ്‌മാൻ ബുഖാരി ഡൽഹി, ശരീഫ് ബെംഗളൂരു തുടങ്ങിയവർ സംസാരിച്ചു.

MOST READ | പഞ്ഞി മിഠായി വിൽപ്പനക്ക് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE