കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; അജയ് മാക്കൻ

നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഇൻകം ടാക്‌സിനെ സമീപിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
ajay maken
അജയ് മാക്കൻ
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് പാർട്ടി ട്രഷറർ അജയ് മാക്കൻ. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും അജയ് മാക്കൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഇൻകം ടാക്‌സിനെ സമീപിച്ചിട്ടുണ്ട്.

210 കോടി രൂപയാണ് അക്കൗണ്ട് പുനഃസ്‌ഥാപിക്കുന്നതിനായി ഇൻകം ടാക്‌സ് ആവശ്യപ്പെട്ടതെന്നും അജയ് മാക്കൻ വ്യക്‌തമാക്കി. ക്രൗഡ് ഫണ്ടിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിൽ ഉള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം അവശേഷിക്കേയാണ് പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണിതെന്നും അജയ് മാക്കൻ കൂട്ടിച്ചേർത്തു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE