Mon, Apr 6, 2026
23.3 C
Dubai

‘ദി കേരള സ്‌റ്റോറി’; ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി'ക്ക് അടിയന്തിര സ്‌റ്റേ അനുവദിക്കണമെന്ന ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ അടിയന്തിരമായി ഇടപെടാനില്ലെന്നും, ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശം...

അന്വേഷണം അട്ടിമറിക്കാൻ കായിക മന്ത്രിയുടെ ശ്രമം; ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ വിമർശനവുമായി ഗുസ്‌തി താരങ്ങൾ. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെയുള്ള പരാതിയിൽ അന്വേഷണം അട്ടിമറിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്നാണ് താരങ്ങളുടെ ആരോപണം....

‘ദി കേരള സ്‌റ്റോറി’; 32,000 ആയാലും മൂന്ന് പേരായാലും വിഷയം ഗൗരവമുള്ളത്- സുദീപ്‌തോ സെൻ

ന്യൂഡെൽഹി: 'ദി കേരള സ്‌റ്റോറി' വിവാദത്തിൽ വീണ്ടും പ്രതികരണവുമായി സംവിധായകൻ സുദീപ്‌തോ സെൻ. 32,000 പേരായാലും മൂന്ന് പേരായാലും വിഷയം ഗൗരവം ഉള്ളതാണെന്നും, റിലീസ് ചെയ്യുന്ന ദിവസം കേരളത്തിലെത്തി സിനിമ കാണാൻ ശ്രമിക്കുമെന്നും...

മാനനഷ്‌ടക്കേസ്; അപ്പീലിൽ ഇന്നും വിധിയില്ല- രാഹുലിന്റെ അയോഗ്യത തുടരും

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ വിധി പറയാതെ ഗുജറാത്ത് ഹൈക്കോടതി. കേസിൽ ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ...

തൂക്കിലേറ്റാതെ വധശിക്ഷ; ബദൽ മാർഗം പഠിക്കാൻ സമിതി- കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. വിഷയം...

മാനനഷ്‌ടക്കേസ്; അന്തിമ വാദം ഇന്നും തുടരും- വിധി പറയാൻ സാധ്യത

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ഇന്ന് തന്നെ അപ്പീലിൽ വിധി പറയാനും സാധ്യതയുണ്ട്....

സുരക്ഷാ ചിലവ് ശരിവെച്ചു സുപ്രീം കോടതി; മഅദ്‌നിയുടെ ഹരജി തള്ളി

ബെംഗളൂരു: സുരക്ഷക്കായി കർണാടക പോലീസ് വലിയ തുക ആവശ്യപ്പെട്ടെന്ന അബ്‌ദുള്‍ നാസര്‍ മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി തള്ളി. കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പോലീസ് ചോദിച്ച ചിലവ് സുപ്രീം കോടതി ശരിവെച്ചു. പ്രതിമാസം...

‘മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണം’; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: മതപരമായ ചിഹ്‌നവും പേരും ഉപയോഗിക്കുന്ന മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി. സമാനമായ ഹരജി ഡെൽഹി ഹൈക്കോടതിയിൽ ഉണ്ടെന്ന് എഐഎംഐഎം അഭിഭാഷകൻ കെകെ വേണുഗോപാൽ കോടതിയിൽ...
- Advertisement -