ചെറിയ പെരുന്നാൾ; ഒമാനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
മസ്‍കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തെ അവധിയാണ് രാജ്യത്ത് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
അതേസമയം വാരാന്ത്യ...
കോവിഡ് നിയന്ത്രണ ലംഘനം; നടപടികൾ ശക്‌തമാക്കി ഖത്തർ
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് ഇപ്പോൾ ഖത്തറിൽ നടപടികൾ കൂടുതൽ ശക്‌തമാക്കിയത്. നിയന്ത്രണങ്ങൾ ലംഘിച്ച 137 പേര്‍ കൂടി ഞായറാഴ്‌ച പിടിയിലായതായി അധികൃതര്‍...
ഉംറ അനുമതിയിൽ നിയന്ത്രണം; ഇതുവരെ നിർവഹിക്കാത്ത ആളുകൾക്ക് മാത്രം അനുമതി
മക്ക: ഇതുവരെ ഉംറ നിർവഹിക്കാതെ ആളുകൾക്ക് മാത്രമായിരിക്കും റമദാൻ അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുകയെന്ന് വ്യക്‌തമാക്കി അധികൃതർ. ഹറമിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതോടെ അധികൃതർ...
ബൈക്ക് അപകടം; യുഎഇയിൽ മലയാളി റൈഡർ മരിച്ചു
ദുബായ്: ഫുജൈറ ദിബ്ബയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റൈഡർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്‌മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ...
ചെറിയ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 30ആം തീയതി മുതൽ മെയ് 8ആം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെറിയ പെരുന്നാളിന് സർക്കാർ...
യുഎഇയിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎഇയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം.
ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍...
ഇന്ത്യ- റഷ്യ ബന്ധം അംഗീകരിക്കാനാകില്ല; മുന്നറിയിപ്പ് നൽകി യുഎസ്
വാഷിങ്ടൺ: ഇന്ത്യ റഷ്യയുമായി ബന്ധം സ്‌ഥാപിക്കുന്നത് കണ്ടുനിൽക്കാനാകില്ലെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്‌ഥാനമായ പെന്റഗൺ. പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അമേരിക്ക നിരുൽസാഹപ്പെടുത്തുമെന്നും പെന്റഗൺ അറിയിച്ചു.
പ്രതിരോധ ആവശ്യങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നത് കാണാൻ...
സൗദിയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയിൽ വൻ കവർച്ച; നാലുപേർ പിടിയിൽ
റിയാദ്: സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്‌റ്റോറില്‍ വൻ കവർച്ച. സംഭവത്തിൽ നാല് പേരെ റിയാദ് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്‌ഥാനികളുമാണ് പ്രതികൾ. തുടര്‍ നടപടികള്‍ക്കായി...








































