ചെറിയ പെരുന്നാൾ; ഒമാനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

By News Bureau, Malabar News
Ajwa Travels

മസ്‍കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തെ അവധിയാണ് രാജ്യത്ത് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

അതേസമയം വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസമാണ് അവധിയായി ലഭിക്കുക.

ഞായറാഴ്‌ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മെയ് ഒന്ന് (റമദാന്‍- 29) മുതല്‍ മേയ് അഞ്ച് വ്യാഴാഴ്‌ച വരെയാണ് രാജ്യത്തെ പൊതു- സ്വകാര്യ മേഖലകള്‍ക്ക് പെരുന്നാള്‍ അവധി ലഭിക്കുക. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസം അവധി ലഭിക്കും. ഫലത്തില്‍ ഏപ്രില്‍ 29 വെള്ളിയാഴ്‌ച മുതല്‍ മെയ് ഏഴ് ശനിയാഴ്‌ച വരെ രാജ്യത്ത് പെരുന്നാള്‍ അവധിയായിരിക്കും.

മെയ് എട്ടിന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Most Read: അപകടത്തിൽപ്പെട്ട ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനിമുതൽ ക്യാഷ് അവാർഡ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE