ബാൽക്കണികളിൽ വസ്‌ത്രം പുറത്തു കാണുന്ന രീതിയിൽ വിരിച്ചാൽ പിഴ; അബുദാബി

By Team Member, Malabar News
Fine For Hanging Laundry On Balcony In Abu Dhabi
Ajwa Travels

അബുദാബി: ജനാലകളിലും ബാൽക്കണികളിലും വസ്‍ത്രങ്ങൾ പുറത്തു കാണുന്ന വിധത്തിൽ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുമെന്ന് വ്യക്‌തമാക്കി അബുദാബി മുൻസിപ്പാലിറ്റി. വസ്‍ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തുമെന്നും, പുറത്ത് കാണാത്ത വിധത്തിൽ ബാൽക്കണിയിൽ തുണി വിരിച്ചിടുന്നതിന് തടസമില്ലെന്നും വ്യക്‌തമാക്കി.

ഇതുസംബന്ധിച്ച് നഗരത്തിലെ താമസക്കാർക്കായി വെർച്വൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ താമസക്കാർക്ക് അറബിക്, ഇംഗ്ളിഷ്. ഉറുദു ഭാഷകളിൽ എസ്എംഎസ് സന്ദേശം അയക്കുമെന്നും നഗരസഭ അറിയിച്ചു. അതേസമയം നിയമം ലംഘിക്കുന്ന ആളുകൾക്ക് ആദ്യം മുന്നറിയിപ്പ് നൽകുമെന്നും, അത് ആവർത്തിച്ചാൽ പിന്നീട് പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ; അടിയന്തിര അനുമതിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE