വയറ്റിൽ ഒളിപ്പിച്ചത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന്; പ്രവാസി പിടിയിൽ

By Team Member, Malabar News
Expat Were Arrested In Bahrain For Drug Smuggling
Ajwa Travels

മനാമ: വയറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി പ്രവാസി ബഹ്‌റൈനിൽ പിടിയിൽ. ബഹ്‌റൈൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ചാണ് അധികൃതർ ഇയാളെ പിടികൂടിയത്. 50,000 ദിനാര്‍ (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരുന്ന മയക്കുമരുന്നാണ് ഇയാള്‍ കടത്താൻ ശ്രമിച്ചത്. അതേസമയം പിടിയിലായ പ്രവാസിയുടെ വിവരങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സംശയകരമായ പെരുമാറ്റം കണ്ട് പന്തികേട് തോന്നിയതോടെയാണ് ഉദ്യോഗസ്‌ഥര്‍ വിമാനത്താവളത്തിൽ വച്ച് പരിശോധന നടത്തിയത്. എക്‌സ്‌റേ പരിശോധന നടത്തിയതോടെയാണ് വയറില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. ക്രിസ്‌റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ഇവയ്‌ക്ക്‌ 300 ഗ്രാം ഭാരമുണ്ടായിരുന്നു എന്നും അധികൃതർ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ പിന്നീട് ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി.

Read also: ഹൈദരാബാദിൽ 12 കോടിയോളം രൂപയുടെ കൊക്കൈൻ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE