Wed, Jan 28, 2026
20 C
Dubai

60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കി നൽകി തുടങ്ങി; ഒമാൻ

മസ്‌ക്കറ്റ്: 60 കഴിഞ്ഞ വിദേശികൾക്ക് വീണ്ടും വിസ പുതുക്കി നൽകുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ജനുവരി 23ആം തീയതി മുതലാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. ഇതോടെ നൂറുകണക്കിന് ആളുകളാണ്...

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ; രണ്ടാം ഡോസും നൽകുമെന്ന് സൗദി

റിയാദ്: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഫലപ്രദവും, സുരക്ഷിതവും ആണെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യപ്രതിരോധ മന്ത്രാലയം. കൂടാതെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യ ഡോസെടുത്ത് 4 ആഴ്‌ച പൂർത്തിയായാൽ...

ലഹരിമരുന്ന് കടത്ത്; ഒമാനിൽ വിദേശി അറസ്‌റ്റിൽ

മസ്‍കറ്റ്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരു ഏഷ്യൻ വംശജനെ അറസ്‌റ്റ് ചെയ്‌തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 12 കിലോ ഗ്രാമിലധികം മോർഫിനും ക്രിസ്‌റ്റൽ മരുന്നുകളുമായാണ് ഇയാള്‍ അറസ്‌റ്റിലായത്‌. 12 കിലോഗ്രാം മോർഫിനും...

അബുദാബിയിൽ വീണ്ടും ഹൂതി ആക്രമണം; മിസൈലുകൾ സൈന്യം തകർത്തു

അബുദാബി: വീണ്ടും അബുദാബി ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം. ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണ ശ്രമം സൈന്യം തടഞ്ഞു. ഹൂതികൾ തൊടുത്ത രണ്ട് ബാലിസ്‌റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകര്‍ത്ത ബാലിസ്‌റ്റിക്...

യുഎസ്‌ അതിർത്തി കടക്കാൻ ശ്രമം; പിടിയിലായ ഇന്ത്യക്കാരിയുടെ കൈ മുറിച്ചുമാറ്റും

ന്യൂയോർക്ക്: കാനഡയിൽ നിന്ന് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ യുഎസിൽ പിടിയിലായ ഏഴ് ഇന്ത്യക്കാരിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്. കഠിനമായ തണുപ്പിൽ പരിക്കേറ്റ ഒരു സ്‌ത്രീയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നേക്കും. യുഎസ്‌...

കോവിഡ് വ്യാപിക്കുന്നു; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒമാൻ

മസ്‌ക്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒമാനിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ വെള്ളിയാഴ്‌ചകളിലെ ജുമുഅ നമസ്‌കാരം നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി. എന്നാൽ മസ്‌ജിദുകളിൽ 50 ശതമാനം പേർക്ക് പ്രവേശനം നൽകികൊണ്ട്...

ശക്‌തമായ കാറ്റ് തുടരും; യുഎഇയിൽ ഓറഞ്ച് അലർട്

അബുദാബി: കഴിഞ്ഞ ദിവസം ആരംഭിച്ച ശക്‌തമായ കാറ്റ് യുഎഇയിൽ ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....

മോശം കാലാവസ്‌ഥ; ദുബായ് ഗ്ളോബൽ വില്ലേജ് താൽക്കാലികമായി അടച്ചു

ദുബായ്: കാലാവസ്‌ഥ മോശമായതിനെ തുടർന്ന് ദുബായ് ഗ്ളോബൽ വില്ലേജ് താൽക്കാലികമായി അടച്ചു. ഗ്ളോബല്‍ വില്ലേജിലെത്തുന്ന അതിഥികളുടെയും സംഘാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വെള്ളിയാഴ്‌ച ഗ്ളോബല്‍ വില്ലേജ് അടച്ചിടുന്നതെന്ന് ഔദ്യോഗിക അറിയിപ്പില്‍...
- Advertisement -