തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കും; അബുദാബി

By Team Member, Malabar News
Schools In Abu Dhabi Will Opens On Monday After Covid Restrictions
Ajwa Travels

അബുദാബി: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി അബുദാബിയിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും, വിദ്യാഭ്യാസ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

കൂടാതെ ദുബായിലെ സ്‌കൂളുകളിൽ കായിക പഠനം, പഠനയാത്ര, കലാ കായിക പരിപാടികൾ എന്നിവക്ക് അനുമതി നൽകുമെന്നും വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ അറിയിച്ചു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ കാന്റീനുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. നഴ്‌സറി സ്‌കൂളുകൾ മുതൽ യൂണിവേഴ്സിറ്റികൾക്ക് വരെ ഇളവുകൾ ബാധകമാണെന്നും അധികൃതർ വ്യക്‌തമാക്കി.

തിങ്കളാഴ്‌ച മുതൽ മുഴുവൻ കുട്ടികൾക്കും സ്‌കൂളുകളിൽ എത്താൻ അനുമതിയുണ്ടെങ്കിലും, ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൗകര്യം ഒരുക്കും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ മാസം 3ആം തീയതി മുതലാണ് സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

Read also: സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ ഫോണിൽ; ബാലചന്ദ്രകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE