ഹൂതി ആക്രമണം; യുഎഇക്ക് പ്രതിരോധ സഹായവുമായി അമേരിക്ക

By News Desk, Malabar News
Houthi attack; US with defense assistance to UAE
Representational Image
Ajwa Travels

ദുബായ്: യെമൻ വിമതരുടെ തുടർച്ചയായ മിസൈൽ ആക്രമണത്തിന് പിന്നാലെ യുഎഇക്ക് പ്രതിരോധ സഹായവുമായി യുഎസ്‌. യുഎഇയെ സഹായിക്കാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുദ്ധ കപ്പലുകളും യുദ്ധ വിമാനങ്ങളും യുഎസ്‌ അയക്കും.

യുഎസ്‌ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്‌റ്റിനുമായി അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്ന് യുഎഇക്കെതിരായ നിലവിലെ ഭീഷണി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്ന് യുഎസ്‌ എംബസി അറിയിച്ചു.

യുഎഇ നാവിക സേനയുമായി സഹകരിച്ച് മിസൈൽ പ്രതിരോധ സംവിധാനം സ്‌ഥാപിക്കും. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളും യുഎഇയിൽ യുഎസ്‌ വിന്യസിക്കും. അടുത്തിടെ രണ്ട് തവണയാണ് അബുദാബിയിൽ ഹൂതികളുടെ ആക്രമണം നടന്നത്. ആദ്യ തവണ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചിരുന്നു.

Also Read: സഞ്‌ജിത്ത് വധക്കേസ്; അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE