ഉംറ തീർഥാടനം; വിദേശ തീർഥാടകരുടെ വിസ കാലാവധി നീട്ടില്ല

By Team Member, Malabar News
Visa Validity Of Foreign Umrah Pilgrims Cannot Be Extended Said Saudi
Ajwa Travels

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ തീർഥാടനത്തിനായി എത്തുന്ന ആളുകളുടെ വിസാ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉംറ വിസയിൽ സൗദിയിൽ തങ്ങാൻ സാധിക്കുന്ന പരമാവധി കാലാവധി 30 ദിവസമാണ്. സൗദി ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

നിലവിൽ ഉംറ തീർഥാടനത്തിനായി സൗദിയിൽ എത്തുന്ന വിദേശ പൗരൻമാർക്ക് ഓൺലൈൻ വിസയാണ് അനുവദിക്കുന്നത്. ഉംറ വിസയിൽ എത്തുന്നവർക്ക് വിസാ കാലയളവിൽ മക്കയിലും മദീനയിലും സൗദിയിലെ മറ്റെല്ലാ നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാവുന്നതാണ്. കൂടാതെ ഇരു ഹറമുകളിലും ബാധകമാക്കുന്ന മുൻകരുതൽ നടപടികൾ പ്രകാരം ഉംറ ആവർത്തനത്തിന് പെർമിറ്റ് അനുവദിക്കുന്ന ഇടവേള 10 ദിവസമായി നിർണയിച്ചിട്ടുണ്ട്.

Read also: അഞ്ച് വയസുകാരിയെ പീഡിപ്പിച്ചവനെന്ന് പ്രചാരണം; വായ്‌പാ തട്ടിപ്പുകാരുടെ പുതുതന്ത്രം ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE