യുഎഇ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

By News Desk, Malabar News
Ajwa Travels

അബുദാബി: യുഎഇ സഹിഷ്‌ണുത മന്ത്രി ഷെയ്‌ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്‌ത മുഖ്യമന്ത്രി കേരളത്തിലെ വ്യവസായ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും പങ്കുവച്ചു. ഈ മാസം നാലാം തീയതി ദുബായ് എക്‌സ്‌പോ വേദിയിൽ കേരളത്തിന്റെ സ്‌റ്റാൾ ഉൽഘാടനത്തില്‍ മുഖ്യ അതിഥിയായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഷെയ്‌ഖ് നഹ്യാൻ സ്വീകരിച്ചു.

മലയാളികളുടെ സംഭാവനകൾ യുഎഇയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചതായി ഷെയ്‌ഖ് നഹ്യാൻ അഭിപ്രായപ്പെട്ടു. വികസനത്തിനുള്ള അംഗീകാരമാണ് കേരളത്തിലെ ഭരണ തുടർച്ചയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എംഎ യൂസഫലി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇന്ത്യൻ ബിസിനസുകാരുടെ അബുദാബിയിലെ സംഘടനയായ ഐബിപിജി നൽകുന്ന സ്വീകരണചടങ്ങിലും പിണറായി വിജയൻ പങ്കെടുക്കും.

Also Read: ശബരിമലയിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി; നിലപാട് തേടി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE