സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ

By Desk Reporter, Malabar News
Cement prices soar in the state; Construction sector in crisis
Representational Image

കൊച്ചി: സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് 500 രൂപയിൽ വരെ എത്തി. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.

ലോക്ക്ഡൗൺ തുടങ്ങിയതോടെയാണ് സിമന്റ് വിലയിലും കാര്യമായ വര്‍ധന ഉണ്ടായത്. ചാക്കിന് 400 രൂപ വരെയുണ്ടായിരുന്ന സിമന്റിന് ഇപ്പോൾ 490ന് മുകളിലാണ് വില. ചില്ലറ വിപണിയില്‍ ഇത് 500 രൂപവരെ എത്തി.

സിമന്റ് വില കുത്തനെ ഉയരുന്നത് വ്യാപാരികളെയും നിര്‍മാണ മേഖലയെയും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. വില വര്‍ധന പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിമന്റ് വ്യാപാരികള്‍ സമരം ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്‌ഥാപനമായ മലബാര്‍ സിമന്റ്സിന്റെ സിമന്റിന് വിലക്കുറവുണ്ടെങ്കിലും ലഭ്യതക്കുറവാണ് പ്രശ്‌നം.

സിമന്റിന് പുറമെ കമ്പിയുടെ വിലയും ഉയരുകയാണ്. 60 രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോൾ 76 രൂപ വരെ കൊടുക്കണം. എം സാൻഡ് മുതല്‍ ചെങ്കല്ല് വരെയുള്ളവക്കും വന്‍തോതില്‍ വില വർധിച്ചിട്ടുണ്ട്.

Also Read:  അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE