മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
Heavy rains will continue in the state tomorrow
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ 10 ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതിൽ നിന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ഒഴിവാക്കുകയും, വയനാട് ജില്ലയെ യെല്ലോ അലർട് ഉള്ള ജില്ലകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌തു. കർണാടകയ്‌ക്ക്‌ മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പശ്‌ചാത്തലത്തിലാണ്‌ നിലവിൽ കേരളത്തിൽ മഴ കനക്കുന്നത്.

സംസ്‌ഥാനത്ത് നാളെയും ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ 8 ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. കൂടാതെ കേരള തീരത്ത് നിന്നും മൽസ്യ ബന്ധനത്തിന് പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: കല്ലാംകുഴി കൊലപാതകം: കൊല്ലപ്പെട്ട സുന്നീ പ്രവർത്തകരുടെ വീട് നേതാക്കൾ സന്ദർശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE