‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍; ഹൊറര്‍ ത്രില്ലറില്‍ കേന്ദ്ര കഥാപാത്രമായി മഞ്‌ജു വാര്യര്‍

By Staff Reporter, Malabar News
Chathurmukham-movie
Ajwa Travels

കോവിഡ് മൂലം അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ റിലീസിനൊരുങ്ങുന്നത് നിരവധി ചിത്രങ്ങള്‍. മഞ്‌ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ചതുര്‍മുഖം’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുക ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

രഞ്‌ജിത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് ‘ചതുര്‍മുഖം’ സംവിധാനം ചെയ്‌തിരിക്കുന്നത്. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്‍റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സണ്ണി വെയിനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

എട്ട് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത് തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ വിജയ് ചിത്രം ‘മാസ്‍റ്റര്‍’ ആയിരിക്കും ആദ്യം റിലീസ് ചെയ്യുക.

ISL News: ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര്-നോര്‍ത്ത് ഈസ്‌റ്റ് പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE