വയനാട്: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മീനങ്ങാടി ചെന്നലോട് കോളനിയിലെ കൃഷ്ണൻ (60) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ സെപ്റ്റംബര്‍ 13 നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജില്ലയില്‍ കോവിഡ് സാഹചര്യം ആശ്വാസകരമായി തുടരുകയാണ്. മറ്റ് ജില്ലകളിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തെ അപേക്ഷിച്ച് വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം കുറവാണ്. ഇന്നലെ 81 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 75 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.