കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും രോഗം; ആശങ്ക വര്‍ദ്ധിക്കുന്നു

By Desk Reporter, Malabar News
Covid Reinfection _ Malabar News
Representational Image
Ajwa Travels

ബെംഗളൂരു: കോവിഡ് ഭേദമായി ആശുപത്രി വിട്ട് 27 വയസ്സുള്ള യുവതിക്കാണ് ഒരു മാസത്തിന് ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു നഗരത്തിലാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുനഃര്‍ബാധ, വാക്സിന്‍ ഗവേഷണ രംഗത്തും ആശങ്ക സൃഷ്ട്ടിക്കുന്നതാണ്.

സമാനമായ സംഭവം കഴിഞ്ഞ ദിവസം മുംബൈയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് ഭേദമായ ഒരു ഡോക്ടര്‍ക്കാണ് മുംബൈയില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നത്. അമേരിക്കയിലും നെതര്‍ലാന്‍ഡ്, ബെല്‍ജിയം എന്നിവിടങ്ങളിലും പുനഃര്‍ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ എത്ര മാത്രം ഫലപ്രദമാകും എന്നത് ചോദ്യചിഹ്നമാകുന്നു. എന്നാല്‍ രോഗം വന്ന് ഭേദമമായ ആള്‍ക്ക് വീണ്ടും വരുന്നത് അപൂര്‍വമാണെന്നും അതില്‍ ഭയപ്പെടാനില്ലെന്നുമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ബെംഗളൂരുവിലെ കോവിഡ് പുനഃര്‍ബാധയേറ്റ യുവതിക്ക് ജൂലൈ മാസത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയും കൊറോണ വൈറസ് നെഗറ്റീവായ ശേഷം ജൂലൈ 24 ന് യുവതി ആശുപത്രി വിടുകയും ചെയ്തു. ഒരു മാസത്തിനു ശേഷം യുവതിക്ക് കൊറോണ വൈറസിന്റെ നേരിയ ലക്ഷണങ്ങള്‍ വികസിക്കുകയും പരിശോധനയില്‍ കൊറോണ വൈറസ് അണുബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയുമായിരുന്നു. രണ്ട് തവണയും യുവതിയുടെ നില ഗുരുതരമല്ല.

ബംഗളൂരുവില്‍ ആദ്യമായാണ് ഇത്തരത്തില്‍ കോവിഡ് 19 പുനര്‍രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്; നഗരത്തിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ സാംക്രമിക രോഗങ്ങളുടെ തലവന്‍ ഡോ. പ്രതിക് പാട്ടീല്‍ പറഞ്ഞു. സാധാരണഗതിയില്‍, ”അണുബാധയുണ്ടായാല്‍, രോഗിയില്‍ രോഗപ്രതിരോധ ശേഷി വികസിക്കും. എന്നാല്‍, അണുബാധയ്ക്ക് ശേഷം ഇവര്‍ക്ക് രോഗപ്രതിരോധ ശേഷി വികസിച്ചില്ല”- ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE