കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച രോഗമുക്തി നേടിയത് 123 പേര്. കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 123 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2787 ആയി.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 47 പേരും പാലയാട് ഫസ്റ്റ്ലൈന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ (സിഎഫ്എല്‍ടിസി) നിന്ന് 24 പേരും ബുധനാഴ്ച രോഗമുക്തി നേടി. എംഐടി ഡിസിടിസിയില്‍ നിന്ന് 20 പേര്‍ക്ക് രോഗം ഭേദമായി. കൂടാതെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 10 പേരും എന്‍ടിടിഎഫ് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒന്‍പത് പേരും രോഗമുക്തി നേടി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര് വീതമാണ് ബുധനാഴ്ച കോവിഡില്‍ നിന്നും മുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്ന് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസി, മഞ്ചേരി എം സി എന്നിവിടങ്ങളില്‍ നിന്ന് ഓരോ ആള് വീതവും രോഗമുക്തി നേടി വീടുകളുലേക്ക് മടങ്ങി.
142 പേര്‍ക്കാണ് ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ജില്ലയില്‍ ആശ്വാസമാവുകയാണ്.