ലണ്ടന്‍ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ മുത്തമിട്ട് ഡാനില്‍ മെദ്വെദേവ്

By Staff Reporter, Malabar News
sports image_malabar news
Daniil Medvedev
Ajwa Travels

ലണ്ടന്‍: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ലണ്ടന്‍ മാസ്‌റ്റേഴ്‌സ് എടിപി കിരീടം സ്വന്തമാക്കി റഷ്യയുടെ ഡാനില്‍ മെദ്വെദേവ്. മൂന്ന് സെറ്റ് പോരാട്ടത്തില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ മറികടന്നാണ് റഷ്യയുടെ ഡാനില്‍ മെദ്വെദേവിന്റെ ലണ്ടന്‍ മാസ്‌റ്റേഴ്‌സ് എടിപി ഫൈനല്‍സിലെ കിരീട നേട്ടം.

രണ്ട് മണിക്കൂര്‍ 43 മിനുട്ടാണ് മല്‍സരം നീണ്ടുനിന്നത്. ആദ്യ സെറ്റില്‍ 46ന് പിന്നില്‍ ആയിരുന്നു മെദ്വെദേവ്. എന്നാല്‍ കടുത്ത പോരാട്ടത്തിന് ശേഷം അടുത്ത സെറ്റ് 76(2) ന് സ്വന്തമാക്കിയാണ് താരം വമ്പന്‍ തിരിച്ച് വരവ് നടത്തിയത്. തുടര്‍ന്ന് അവസാന സെറ്റിലും 64ന്റെ വിജയം നേടിയതോടെ മെദ്വെദേവ് കിരീടം തന്റെ കൈകളിലാക്കി.

Read Also: നോളന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ‘ടെനെറ്റ്’ ഇന്ത്യന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ലോക റാങ്കിംഗില്‍ ആദ്യ മൂന്ന് സ്‌ഥാനക്കാരെ നിഷ്‌പ്രഭരാക്കിയാണ് മെദ്വദേവിന്റെ ഈ ടൂര്‍ണ്ണമെന്റിലെ കിരീട നേട്ടം. അഞ്ച് തവണ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിനെയും ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെയും കീഴടക്കിയാണ് ഡാനില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഡൊമിനിക് തീമിനെ നേരിട്ടത്. ഒടുവിൽ കിരീടവുമായി മടക്കവും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE