യമൻ കൊലക്കേസ്; മലയാളി നഴ്‌സിന്റെ വധശിക്ഷക്ക് സ്റ്റേ

By News Desk, Malabar News
Nimisha Priya Death Penalty
Nimisha Priya

സന: യമനില്‍ കൊലപാതകക്കേസിലെ പ്രതി നിമിഷപ്രിയയുടെ വധശിക്ഷക്ക് സ്റ്റേ. യമന്‍ ജുഡീഷ്യല്‍ കൗണ്‍സിലാണ് താല്‍കാലികമായി സ്റ്റേ വിധിച്ചത്. ശിക്ഷ നീട്ടി വെക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ സ്വീകരിച്ചു. ഇതോടെ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റി വെച്ചു.

യമനി പൗരനും ഭര്‍ത്താവുമായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചതാണ് മലയാളി നഴ്സായ നിമിഷപ്രിയക്കെതിരെയുള്ള കേസ്. നിമിഷപ്രിയയെ വധശിക്ഷക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവെക്കുകയും ഈ മാസം 18 ന് അപ്പീല്‍ കോടതിയുടെ വിധി വരികയും ചെയ്തു. ഈ വിധിക്കെതിരെയാണ് നിമിഷപ്രിയ യമനിലെ ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിച്ചത്. അപ്പീല്‍ പരിഗണിക്കുന്ന പരമോന്നത നീതിപീഠമായ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ യമന്‍ പ്രസിഡന്റ് ആണ്.

ശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വെക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് അപ്പീലിലൂടെ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൊല്ലപ്പെട്ട ആളിന്റെ ക്രിമിനല്‍ സ്വഭാവവും പരിഗണിക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ആറുമാസത്തേക്കാണ് സ്റ്റേ നീട്ടിയിരിക്കുന്നതെന്ന് നിമിഷപ്രിയയുടെ അഭിഭാഷകന്‍ അറിയിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കാനുള്ള സമയമാണ് നല്‍കിയിരിക്കുന്നത്. 70 ലക്ഷം രൂപയാണ് ബ്ലഡ് മണിയായി നല്‍കേണ്ടി വരിക. യമനിലെ നിയമം അനുസരിച്ച് കൊല്ലപെട്ടയാളിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകുകയുള്ളൂ.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE