വിവാഹാഭ്യർഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം

By Syndicated , Malabar News
acid-attack
Ajwa Travels

ന്യൂഡെൽഹി: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതി​ക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. മൊണ്ടു എന്ന യുവാവിനെ പോലീസ്​ അറസ്‌റ്റ് ​ചെയ്​തു. ഡെൽഹി ബാവനയിലാണ്​ സംഭവം.

വിവാഹിതയായ യുവതിയെ മോണ്ടു നിരന്തരം ശല്യം ചെയ്യുമായിരുന്നു. സംഭവ ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു​ യുവതിയോട്​ ഭർത്താവിനെ ഉപേക്ഷിച്ച്​ തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടു. നിരസിച്ച യുവതിയുടെ കൈകൾ പിന്നിൽ കെട്ടി ദേഹത്തേക്ക്​​ ആസിഡ്​ ഒഴിച്ച്​ കടന്നു കളയുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ബിഹാറിലെ ബക്‌സറിൽ നിന്നാണ്​ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Read also: അയോധ്യയിൽ ക്ഷേത്രം ആഗ്രഹിക്കാത്തവർ താലിബാൻ അനുകൂലികൾ; യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE