ദേവരകൊണ്ട ഇനി സ്‌ക്രീനിന് പിന്നിൽ 

By Desk Reporter, Malabar News
vijay devarakonda_2020 Aug 25
Ajwa Travels

അർജുൻ റെഡ്ഡി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെബ്‌സീരിസിൽ നിർമ്മാതാവാകാൻ വിജയ് ദേവരകൊണ്ട. സീരിസിന്റെ അണിയറപ്രവർത്തകർ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയെന്നാണ് സൂചന. റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.

അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വെങ്കയാണ് വെബ്‌സീരിസും സംവിധാനം ചെയ്യുന്നത്. വിജയ്‌യുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട  നായകനായേക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ റിലീസ് ചെയ്ത ദൊറസാനി എന്ന ചിത്രത്തിലൂടെയായിരുന്നു ആനന്ദിന്റെ സിനിമാപ്രവേശം.എന്നാൽ ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.

അർജുൻ റെഡ്ഢിക്ക് സമാനമായ രീതിയിലാവും പുതിയ വെബ്‌സീരിസെന്നാണ് അണിയറയിലെ വർത്തമാനം. ബോക്സ്‌ ഓഫീസിൽ വൻഹിറ്റായിരുന്നുവെങ്കിലും  ചിത്രത്തിന്റെ  സ്ത്രീവിരുദ്ധ ഉള്ളടക്കത്തെ  വിമർശിച്ച് ധാരാളം പേർ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE